Spread the love

ന്യൂഡല്‍ഹി : ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെമോചനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെയും ഛത്തീസ്ഗഢ് സംസ്ഥാനത്തി ന്റെയും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കേരള ത്തിലെ എംപിമാരോട് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞുഎംപിമാരായ എന്‍.കെ. പ്രേ മചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് ഇടപെടലാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ മന്ത്രി ഷായെ കണ്ടത്.

കന്യാസ്ത്രീകളെ എത്രയുംവേഗം മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എംപിമാ രോട് മന്ത്രി പറഞ്ഞു.മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നം ഛത്തീസ്ഗഢ് സംസ്ഥാനത്ത് നിലവിലുണ്ട് എന്നത് യാഥാര്‍ഥ്യമാണെങ്കിലും ഇപ്പോള്‍ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിരപരാധികളാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും അമിത്ഷാ പറഞ്ഞു.വ്യാഴാഴ്ച യുഡിഎഫ് എംപിമാര്‍ വീണ്ടും അമിത്ഷായെ കാണും.

കന്യാസ്ത്രീകളെ ദുര്‍ഗിലെ ജയിലിലും കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുളള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു.അതേ സമയം ഇടത് എംപിമാരെ അനുവദിച്ചില്ല.