Spread the love

എഐ ട്രെന്‍റുകളോട് ആളുകൾക്ക് പ്രിയം ഏറുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പടർന്ന ഒരു ട്രെന്‍റാണ് നാനോ ബനാന. ഏറെ ആകർഷകമായ 3D ഫിഗറൈനുകളാണ് നാനോ ബനാനകൾ. ആളുകൾ അവരുടെ സാങ്കൽപ്പിക കഥാപാത്രങ്ങൾ, വളർത്തുമൃഗങ്ങൾ, സെലിബ്രിറ്റികൾ , എന്തിന് സ്വന്തം ചിത്രങ്ങൾ വരെ ഡിജിറ്റൽ പ്രതിമകളാക്കി സന്തോഷം കണ്ടെത്തുകയാണ്. കളിപ്പാട്ടങ്ങളോട് സാമ്യമുള്ള ഈ മിനിയേച്ചറുകൾ ഭാഗികമായി കാർട്ടൂണുകളാണ്.

ഇപ്പോൾ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് എന്നീ പ്ലാറ്റ് ഫോമുകളിൽ നാനോ ബനാനകൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഗൂഗിളിന്‍റെ പുതിയ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് വഴിയാണ് നാനോ ബനാനകൾ രൂപംകൊണ്ടത്. മുഖഭാവങ്ങള്‍, വസ്ത്രങ്ങള്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവ വളരെ ആകര്‍ഷണീയമാക്കി റിയലസ്റ്റിക്ക് ചിത്രങ്ങളായി മാറ്റാന്‍ കഴിയും.

ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ആര്‍ക്കും ഇവ നിര്‍മ്മിക്കാന്‍ കഴിയും.

ഏങ്ങനെ നിർമ്മിക്കാം

ജെമിനി 2.5 ഫ്ലാഷിൽ പ്രവർത്തിക്കുന്ന ഒരു AI ഇമേജ് എഡിറ്ററാണ്. എത്താനായി നിങ്ങൾ മൊബൈൽ ആപ്പിലോ വെബ്‌സൈറ്റിലോ ഗൂഗിൾ ജെമിനി തുറന്ന് ലോഗിൻ ചെയ്യുക. പിന്നീട് എന്താണ് നിങ്ങൾക്ക് പ്രതിമയാക്കേണ്ട ചിത്രം അത് അപ്‍ലോഡ് ചെയ്യുക. ചിത്രം അപ്‌ലോഡ് ചെയ്‌ത് കഴിഞ്ഞാൽ, പ്രോംപ്റ്റ് നൽകുക.

പ്രോംപ്റ്റിനായി ‘ചിത്രത്തിലെ കഥാപാത്രങ്ങളുടെ 1/7 സ്കെയിലിലുള്ള ഒരു പ്രതിമ ചെയ്ത് തരാന്‍ ആവശ്യപ്പെടുക.’ പിന്നാലെ നമ്മൾ നല്‍കിയ പ്രോംപ്റ്റിന് അനുസരിച്ചുള്ള പ്രതിമയുടെ ഒരു രൂപം സ്ക്രീനില്‍ തെളിയുന്നു.നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, അതിനെ പരിഷ്ക്കരിക്കുന്നതിന് ആവശ്യമായ കൂടുതല്‍ നിർദ്ദേശങ്ങൾ നല്‍കാം.