കോട്ടയം : മുണ്ടക്കയം ടൗണിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട ആനയിളപ്പ് അമ്പഴത്തിനാൽ സൈദലി (21) എന്നയാളെ ആണ് ഇന്ന് വൈകുന്നേരം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് മുണ്ടക്കയം ടൗണിൽ നടത്തിയ പരിശോധനയിൽ 2 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുണ്ടക്കയത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

