Spread the love

അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. റൊസാരിയോയിൽ നിന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് വളർന്ന താരത്തിന്റെ അസാധാരണമായ 21 വർഷം നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. സോഷ്യൽ മീഡിയയിലൂടെ വളരെ വികാരഭരിതമായ കുറിപ്പിലൂടെയാണ് തന്റെ വിരമിക്കൽ വാർത്ത താരം പുറത്തുവിട്ടത്. ഫുട്‌ബോളിൽ നിന്ന് വിട പറയാൻ ഇതാണ് ഏറ്റവും ശരിയായ സമയമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

‘അവസാന ഫൈനൽ കഴിഞ്ഞ് ഇത്രയും നാളുകൾ പിന്നിട്ടിട്ടും, ഏറെ ആലോചിച്ച ശേഷമാണ്, ദേശീയ ടീമിൽ നിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഹൃദയം നുറുങ്ങുന്ന തീരുമാനമാണെങ്കിലും ഇതാണ് ശരിയായ സമയമെന്ന് മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഞങ്ങൾ കിരീടങ്ങൾ നേടിയപ്പോൾ മാത്രമല്ല, അതിനുമുമ്പും ഞാൻ എപ്പോഴും എന്റെ സർവ്വസ്വവും നൽകിയിട്ടുണ്ടെന്ന് സത്യം ചെയ്യുന്നു.

 

ഈ ജേഴ്സിക്ക് വേണ്ടി എപ്പോഴും പോരാടി, നിങ്ങൾക്ക് സന്തോഷം നൽകാനും അർജന്റീനിയൻ ആയതിൽ അഭിമാനിക്കാനും വേണ്ടിയാണ് എന്റെ എല്ലാം നൽകിയത്, ഇനി അധികം സമയമില്ല. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എന്നും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ഇഷ്ടപ്പെടുന്നു. എനിക്കുള്ളതെല്ലാം ഞാൻ നൽകിക്കഴിഞ്ഞു. ഇനി എനിക്ക് നൽകാൻ ബാക്കിയൊന്നുമില്ല. മാത്രമല്ല, എന്നെക്കാൾ മികച്ച അർഹരായ ചില യുവതാരങ്ങൾ ഉയർന്നുവരുന്നുണ്ട്. – അദ്ദേഹം കുറിച്ചു.