Spread the love

കൊച്ചി: ആലുവയിലെ നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെ ആണ് ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇയാള്‍ അതിക്രമിച്ച് കയറിയത്.

വീട്ടുകാരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധയിൽ പെട്ടതോടെ ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റ‍ഡിയിലെടുത്തത്. അഭിജിത് മദ്യലഹരിയിലായിരുന്നെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശമെന്നും പൊലീസ് പറയുന്നു.