Spread the love

ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അയർലൻഡിലെ ഡബ്ലിനിൽ ഡിപെൻഡൻഡ് വീസയിൽ ഒരു മാസം മുൻപ് എത്തിയ സാൻജോ സുനിലിനെ (31) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സാൻജോ ഭാര്യക്കൊപ്പം ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ടൗണിൽ താമസിച്ചു വരികയായിരുന്നു. നഴ്‌സായി ജോലി ചെയ്യുന്ന ലിഷ്മ ഫിലിപ്പ് ആണ് ഭാര്യ.

ഇരുവരുടെയും വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. നേരത്തെ ഇസ്രയേലില്‍ ജോലിചെയ്തിരുന്ന സാന്‍ജോ അവിടെ നിന്നാണ് അയർലൻഡിൽ എത്തിയത്. ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ ലിഷ്മ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് സൂചന.