ഭോപ്പാല്‍: അമ്മയുടെ കണ്മുന്നിൽ ഇട്ട് എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ കീര്‍ത ഫാലിയ ഗ്രാമത്തിൽ കൃഷിയിടത്തിലേക്കു അമ്മയ്‌ക്കൊപ്പം പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ട് പോവുക ആയിരുന്നു.
ഗീത എന്ന പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അമ്മയും മറ്റ് കൃഷിക്കാരും പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് സംഭവം. കുട്ടിയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടിയെങ്കിലും. അല്‍പം അകലെ കുഞ്ഞിനെ സാരമായി മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മേഖലയില്‍ കഴിഞ്ഞ ദിവസം പുലി ഒരു ആടിനെ പിടികൂടിയിരുന്നു.

