കോട്ടയം: കേരളത്തിലെ ഓണ്‍ലൈന്‍ സൈറ്റുകളുടെയും വ്‌ളോഗര്‍മാരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചതിനു പിന്നാലെ മുഖം മിനുക്കാന്‍ പരിപാടി തയാറാക്കുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സര്‍മാരായ വ്‌ളോഗര്‍മാരെ സര്‍ക്കാര്‍ നേട്ടങ്ങളുടെ പ്രചാരകനാക്കാനാണ് പരിപാടി. ഇതിനായി വ്‌ളോഗര്‍മാരുടെ പാനലിലേക്ക് സര്‍ക്കാര്‍ പിആര്‍ഡി വഴി അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള നീക്കമാണെന്നും പറയുന്നു.മൂന്നുലക്ഷമെങ്കിലും ഫോളോവേഴ്സുള്ള വ്‌ളോഗര്‍മാര്‍ക്കാണ് അവസരം. യൂ ട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബു ക്ക് എന്നിവയില്‍ നല്‍കിയിട്ടുള്ള വീഡിയോ കണ്ടന്റുകള്‍ക്ക് കുറ ഞ്ഞത് 10 ലക്ഷം റീച്ച് ലഭിക്കുന്നസോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാ രെയാണ് പരിഗണിക്കുക.
വിഷയാധിഷ്ഠിത വ്‌ളോഗ് തയ്യാറാക്കുന്നതിനുള്ള സമ്മതപ ത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്‌ളോഗിന്റെ സ്വഭാവംതെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷിക്ക ണം. പ്രായപരിധിയില്ല. സ്വന്തം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കണ്ടന്റുകള്‍ സ്വയം സൃഷ്ടിക്കുന്നവരായിരിക്കണം. വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ ബ്ലോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സന്നദ്ധത യുള്ളവരാകണം. മലയാളത്തിലോ ഇംഗ്ലീഷിലോ ക്രിയേറ്റീവ് കണ്ടന്റു കള്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ റീച്ചുള്ള മൂന്നു വീഡിയോയെങ്കി ലും അപ്ലോഡ് ചെയ്തിരിക്കണം എന്നിവയാണ് വ്യവസ്ഥകള്‍. അപ കീര്‍ത്തികരമോ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതോ ആയ പരാ മര്‍ശങ്ങള്‍, സഭേത്യതരമായ കണ്ടന്റു കള്‍
കണ്ടന്റു കള്‍ എന്നിവയിലൂടെ പ്രചാരം നേ ടിയവരോ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ അപേക്ഷിക്കേണ്ട തില്ലെന്നും മുന്നറിയിപ്പുണ്ട്. ഓഗസ്റ്റ് 13 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

