ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍ നിന്ന് എത്രമന്ത്രിമാര്‍, മന്ത്രി പദം ഉറപ്പിച്ച് തിരുവഞ്ചൂരും മോന്‍സും. രണ്ടു മന്ത്രി പദത്തിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ ലഭിച്ചതു മാതൃകയാക്കണമെന്നാണ് ആവശ്യം.
കോട്ടയം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ താരമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏട്ടാം അങ്കത്തിലും മെഗാസ്റ്റാര്‍. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. അതായത് 35,986. അതായത് ചാണ്ടി ഉമ്മന്‍ കഴിഞ്ഞാല്‍ ജില്ലയിലെ ജില്ലയിലെ ഉയര്‍ന്ന ഭൂരിപക്ഷം. കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാനായ തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരം വനം, റവന്യു വകുപ്പുകളുടെ മന്ത്രിയായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ നിയമസഭയിലെ സീനിയറായ തിരുവഞ്ചൂര്‍ കൊടിവെച്ച കാറില്‍ കോടിമതയിലെത്തുമെന്ന് ഉറപ്പാണ്.
യുഡിഎഫിന് 9/9 നല്കി തൂത്തുവാരിയ കോട്ടയത്തിന് എത്രമന്ത്രിമാര്‍ എന്നതാണ് ഇനി ചോദ്യം. പാലായില്‍ യുഡിഎഫ് ഘടകകക്ഷിയായ മാണി സി കാപ്പനുണ്ട്. കേരള കോണ്‍ഗ്രസ് എം തട്ടകമായ പാലായെ ചേര്‍ത്തു പിടിച്ച യുഡിഎഫിന്റെ മാണിയെ മുന്നണി ആര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നാണ് പാലാ ആഗ്രഹിക്കുന്നത്. കെ.എം മാണിക്കു ശേഷം സ്റ്റേറ്റ് കാറില്‍ മാണി സി കാപ്പന് വരുമോ.തിരുവഞ്ചൂരിൻ്റെ എട്ടു വിജയങ്ങൾ. നാലു തവണ അടൂരിലും നാലുവട്ടം കോട്ടയത്തും വിജയിച്ചു.
ഘടകക്ഷിയായ കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് മന്ത്രി പദം ഏറെക്കുറെ ഉറപ്പിച്ച നേതാവാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പി.ജെ ജോസഫ് കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പരിചയ സമ്പന്നനുമാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ആറാമത്തെ വിജയമാണ് മോന്സിന്റേത്, 1996 2006, 2011, 2016, 2021. 2026 വര്‍ഷങ്ങളില്‍ കടുത്തുരുത്തിയില്‍ നിന്നും നിയമസഭയിലെത്തി.
മോന്സിന്റെ തുടര്‍ച്ചയായ തൊടുപുഴയില്‍ നിന്ന് പി.ജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. പിജെയുടെ പിന്‍ഗമിയായി അപു കടന്നുവരുമോ അതോ സീനിയോറിറ്റി പരിഗണിച്ച് എക്സിക്യൂട്ടീവ് ചെയര്‍മാനായ മോന്‍സ് ജോസഫിന് മന്ത്രി പദം നല്‍കുമോ എന്നാണ് അറിയുന്നത്. എന്നാല്‍ എഴു സീറ്റില്‍ വിജയിച്ച കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രി പദമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഇടതു ഭരണത്തില്‍ അഞ്ചു സീറ്റില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചിരുന്നു. അതു മാതൃകയാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് അനൗദ്യോഗികമായി ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനുസരിച്ച് രണ്ടു സീറ്റുകള്‍ പാര്‍ട്ടി വിട്ടുകൊടുക്കുകയും ചെയ്തു. തൊടുപുഴയും ഏറ്റുമാനൂരും. രണ്ടിടത്തും കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. പാര്‍ട്ടി കാട്ടിയ ആ മനോഭാവം തിരിച്ചും ലഭിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
എന്നാല്‍ 63 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് മന്ത്രിസഭാ രൂപീകരണം ഒരു വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും വിജയിച്ചു കഴിഞ്ഞു. യുവ മുഖങ്ങള്‍ക്ക് നറുക്കു വീഴുമ്പോള്‍ ചരിത്ര ഭൂരിപക്ഷം നേടിയ ചാണ്ടി ഉമ്മനെ പരിഗണിക്കാനിടയുണ്ട്

