Spread the love

മുണ്ടക്കയം : കൂട്ടിക്കൽ സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാര സ്ഥാപന ഉടമ ഇടത്തുംകുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ-51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിച്ചു വരികയാണ്. മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: പരേതനായ ഇ.പി. ഷാനവാസ് (ഷാനി), ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (ഡിജിറ്റൽ മീഡിയ ഹെഡ്, സുപ്രഭാതം , കോഴിക്കോട്). ഖബറടക്കം പിന്നീട്.