കേരള യൂത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ 3000 യുവാക്കളെ ഉൾപ്പെടുത്തി കടുത്തുരുത്തി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യൂത്ത് ബ്രിഗേഡ് രൂപീകരിക്കാൻ തീരുമാനിച്ചതായി കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കേരളാ യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം നേതൃസമ്മേളനം കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് പാർട്ടിയുടെ ഭാവി രാഷ്ട്രീയത്തിൽ പ്രതിസന്ധികളെയും വെല്ലുവിളികളെയും ധീരമായി നേരിടാനും പോരാട്ട ശക്തി പ്രകടിപ്പിച്ചുകൊണ്ട് മുന്നേറാനും കടുത്തുരുത്തി നിയോജകമണ്ഡലത്തി നിയോജകമണ്ഡലത്തിലെ യുവതീ – യുവാക്കളെ സജ്ജരാക്കി മുൻനിര രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തന രംഗത്തും അണിനിരത്തുകയെന്ന സുപ്രധാന ലക്ഷ്യമാണ് യൂത്ത് ബ്രിഗേഡ് രൂപീകരണത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 15ന് രാവിലെ 11 മണിക്ക് കടുത്തുരുത്തിയിൽ യൂത്ത് ഫ്രണ്ട് സ്വാതന്ത്ര്യ ദിന യുവസംഗമം നടത്തുന്നതിനും നേതൃയോഗം തീരുമാനിച്ചു.
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡൻ്റ് ജോസ്മോൻ മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, സംസ്ഥാന ഉന്നത അധികാരസമിതി അംഗം സ്റ്റീഫൻ പാറാവേലി, മണ്ഡലം പ്രസിഡൻ്റ് ജോണി കണിവേലി,ആയാംകുടി വാസുദേവൻ നമ്പൂതിരി,സാജൻ പി സി,യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ശ്രീ ഷിജു പാറയിടുക്കിൽ,സാജു മാഞ്ഞാലിൽ,ജസ്റ്റിൻ മാഞ്ഞൂർ,അരുൺ മാത്യു,ജോണിച്ചൻ പൂമരം സുനിൽ ഇല്ലിമൂട്ടിൽ,ജിൻസ് ജോസ്,തോംസൺ പുതുക്കുളങ്ങര,ലൂയി ജി,സനോജ് ഞീഴൂർ,ജോബി കുര്യനാട്,അനീഷ് വാക്കാട്,സിജോ ജോർജ്,ജൂബിഷ് ജോർജ്,വിബിൻ ജോസ്,ആൽബിൻ തോമസ്,ബിബിൻ പാറാവേലിൽ,ഷിലാൽ കാണക്കാരി,ടുഫിൻ തോമസ്,ഷാജു കുറവിലങ്ങാട്,ജോസ്മോൻ മരങ്ങാട്ടുപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.

