Spread the love

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണവുമായി കര്‍ണാടക ആന്ധ്ര സര്‍ക്കാരുകള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയും ആന്ധ്രാപ്രദേശും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ ഒരുങ്ങുന്നു.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരണ വേളയില്‍ ഇതു സംബന്ധിച്ച് സൂചിപ്പിച്ചു.

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ കര്‍ണാടക ആലോചിക്കുമ്പോള്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു.
അടുത്ത 90 ദിവസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞു. 13-16 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കുള്ള സാധ്യമായ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പൊതു സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുമായി അടുത്തിടെ നടന്ന ഒരു യോഗത്തിലാണ് സിദ്ധരാമയ്യ സ്‌കൂള്‍ കുട്ടികള്‍ക്കായി മൊബൈല്‍ നിരോധനം നിര്‍ദ്ദേശിക്കുകയും എല്ലാവരില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തത്. .

2025 ഡിസംബറില്‍ ഓസ്ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയയ്ക്ക് സമാനമായ നിരോധനം ഒരു നിയമമായി. 16 വയസ്സിന് താഴെയുള്ള കുട്ടികളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിയമം നിര്‍ബന്ധിക്കുന്നുണ്ട്

ഡിജിറ്റല്‍ ലോകത്തിന്റെ ഇരുണ്ട വശങ്ങളില്‍ നിന്ന് യുവ മനസ്സുകളെ സംരക്ഷിക്കുന്നതിനായി ആന്ധ്രാപ്രദേശ് മുമ്പ് സമാനമായ നടപടികള്‍ നിര്‍ദ്ദേശിച്ചിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.