എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ 98 സീറ്റ് കിട്ടുകയില്ല എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അതിനർത്ഥം 97 വരെ കിട്ടാം എന്നാണ്.ഞങ്ങൾ കൂട്ടായി പരിശ്രമിച്ച് 100 കടത്തും
ഞാൻ അദ്ദേഹവുമായി തർക്കിക്കാനില്ല.പക്ഷേ ഒന്നുണ്ട്.യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും.അദ്ദേഹം ഒരു കാരണത്താലും ജന സെക്രട്ടറി പദവിയിൽ നിന്ന് മാറരുത്.

