Spread the love

തിരുവനന്തപുരം: കടുത്ത വേനല്‍ചൂടില്‍ വെന്തുരുകി കേരളം. ഇതോടെ കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. ചൊവ്വാഴ്ചത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ചൊവ്വാഴ്ച വൈദ്യുതി ഉപഭോഗം.

87.4238 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയത്. ജല വൈദ്യുത നിലയങ്ങളിലെ ഉള്‍പ്പെടെ ഇന്നലത്തെ ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റാണ്. അതേസമയം വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം.12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.