Spread the love

തിരുവനന്തപുരം: കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി.ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,040 രൂപയാണ്.

ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 640 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. അതേസമയം ഈ മാസം ആദ്യമായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ മാസം 23 നാണ് സ്വർണവില ഇതിന് മുൻപ് മുക്കാൽ ലക്ഷം കടന്നിരുന്നത്.