Spread the love

എറണാകുളം: ഇരുമ്പനത്ത് സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലില്‍ വീട്ടില്‍ പരേതനായ ഷാജിയുടെയും ഉമാദേവിയുടെയും മകള്‍ ശ്രീലക്ഷ്മി (23) യാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30-ഓടെ വടക്കേ ഇരുമ്പനം എച്ച്പി പെട്രോള്‍ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്‌കൂട്ടര്‍ ഗ്യാസ് സിലിന്‍ഡര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.അതേസമയം എതിര്‍ദിശയില്‍ വന്ന കാര്‍ സ്‌കൂട്ടറില്‍ തട്ടിയതാകാം അപകട കാരണമെന്ന് പറയുന്നു. തലയിലൂടെ ലോറിയുടെ ടയര്‍ കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു.

കാക്കനാടുള്ള ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സഹോദരന്‍: ശ്രീക്കുട്ടന്‍.