പിണറായിയുടെ വസതിയിലും റിയാസ് വീണ ദമ്പതിമാരുടെ വീടുകളിലും ഇഡി റെയ്ഡ്
തിരുവനന്തപുരം: ഇഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെമുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.എക്സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് വിവരം. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലടക്കം ഇഡി സംഘം റെയ്ഡ് നടത്തി വരികയാണ്.
പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. പിണറായി വിജയനും മകള്‍ വീണാ വിജയനുള്‍പ്പടെയുള്ളവരും ഇവിടെയുണ്ടെന്നാണ് സൂചന. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്. ഇവിടുത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. ഉദ്യോഗസ്ഥര്‍ വീടിന് പുറത്താണുള്ളത്. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്.
എക്സാലോജിക്-സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പി.എം.എല്‍.എ.) കേസില്‍ ഇ.ഡി.യുടെ അന്വേഷണവും സമന്‍സുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചും റെയ്ഡുണ്ട്.കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.

