കോട്ടയം: സംസ്ഥാനത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിനും, 2047ലെ ‘വികസിത് ഭാരത്’ ന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനും കേന്ദ്ര സംസ്ഥാന ധനകാര്യ തന്ത്രങ്ങളുടെ ഏകോപനം അനിവാര്യമാണെന്ന് പ്രൊ. ഡോ. രഞ്ജിത്ത് പി. എസ്. അഭിപ്രായപ്പെട്ടു.
കാണക്കാരി സി. എസ്. ഐ ലോ കോളേജിൽ നടത്തിയ ബജറ്റ് പ്രഭാഷണത്തിൽ കേന്ദ്ര – സംസ്ഥാന ബജറ്റുകൾ അവസരങ്ങൾ, പരിമിതികൾ മുന്നോട്ടുള്ള വഴികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ലെ പ്രൊഫസർ രഞ്ജിത്ത് പി എസ് സംസാരിക്കുകയായിരുന്നു . കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇക്കണോമിക്സ് വകുപ്പ് മേധാവി ബോണി ജെ. കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജയ്സി കരിങ്ങാട്ടിൽ, കോളേജ് ബർസാർ കോശി എബ്രഹാം, വിദ്യാർത്ഥി പ്രതിനിധി അനുശ്രീ ഒ. പി. എന്നിവർ പ്രസംഗിച്ചു

