തിരുവനന്തപുരം : ദിവ്യ എസ് അയ്യരെ തുറമുഖ ചുമതലസ്ഥാനത്തുനിന്നും മാറ്റിയതിൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ദിവ്യയെ മാറ്റിയത് സിപിഎമ്മിനെ പ്രകോപിപ്പിച്ചതായി സൂര്യ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
Story Link : https://suryanewslive.com/vizhinjam-port-cpm-lobbying-for-divya-s-iyer/
തുറമുഖത്തിൻ്റെ ചുമതലകളിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്നും അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്. എന്താണ് കുഴപ്പം. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല.
സർക്കാർ എച്ച്ഒഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ട ജോലിയല്ല. സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് നിയമിച്ചത്.

