Spread the love

ബിഗ് ബോസ് വീട്ടിൽ രാഹുൽ ഈശ്വറുമായുള്ള തർക്കത്തെ തുടർന്ന് നടി റിനി ആൻ ജോർജ് പൊട്ടിക്കരഞ്ഞു. രാഹുൽ ഈശ്വറിന്റെ ഇടപെടലുകൾ കാരണം ഷോയിൽ തുടരാൻ കഴിയാത്ത അവസ്ഥയാണെന്നും താൻ പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെന്നും റിനി.

ഇരുവരും ഷോയിൽ പ്രവേശിച്ചതു മുതൽ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ വാക്കുതർക്കത്തിനിടെ റിനി തന്റെ മാനസികാവസ്ഥയെക്കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറയുകയായിരുന്നു.

രാഹുൽ തന്നെ നിരന്തരം ലക്ഷ്യമിടുന്നതായി ആരോപിച്ച റിനി, താൻ നേരത്തെ അനുഭവിച്ച മാനസിക ആഘാതത്തിൽനിന്ന് ഇപ്പോഴും പൂർണമായി മുക്തയായിട്ടില്ലെന്നും പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ സമൂഹത്തിൽനിന്ന് നേരിട്ട പല അനുഭവങ്ങളും തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും ബിഗ് ബോസ് ഹൗസിൽ തുടരാൻ കഴിയുന്നില്ലെന്നും റിനി വ്യക്തമാക്കി.

അതേസമയം തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും രാഹുലിന്റെ ഇടപെടലുകൾ ബാധിച്ചുവെന്നും റിനി ആരോപിച്ചു.എനിക്ക് ബിഗ് ബോസിനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നെ എല്ലാവിധത്തിലും തകർത്തു കളഞ്ഞതിൽ പ്രധാനി താനാണ്.

ആര് മറന്നാലും ഞാൻ തന്നെ മറക്കില്ല. എന്നെ ജീവിക്കാൻ പോലും സമ്മതിക്കില്ല. എന്റെ പാർട്ടി ഞാൻ ഇഷ്ടപ്പെട്ട ഒരു പാർട്ടി ഉണ്ടായിരുന്നു ആ പാർട്ടിയിൽ നിന്ന് പോലും എന്നെ ആളുകൾ പുറത്താക്കി അത് താൻ കാരണമാണ്. എന്നെ അത്രയ്ക്ക് താൻ വേദനിപ്പിച്ചു.

റിനി സംസാരിക്കുന്നതിനിടെ വിഷയം വിശദീകരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ പ്രതികരിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും ഹൗസിന് പുറത്തുണ്ടായ സംഭവങ്ങൾ ബിഗ് ബോസിനുള്ളിൽ ചർച്ച ചെയ്യുന്നതിനെക്കുറിച്ച് ബിഗ് ബോസ് മുന്നറിയിപ്പ് നൽകി.

അതേസമയം, റിനി ബിഗ് ബോസ് വീട്ടിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. റിനിയുമായി തീർക്കാനുള്ള ചില കാര്യങ്ങൾ തനിക്കുണ്ടെന്നും അതിനായി റിനി ഹൗസിൽ തന്നെ തുടരണമെന്നും രാഹുൽ വ്യക്തമാക്കി.