Spread the love

കോട്ടയം: ബി സി എം കോളേജിലെ സോഷ്യോളജി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന കോളേജിൽ ഇന്റർ സ്കൂൾ സോഷ്യൽ ഹാക്കത്തോൺ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. തോമസ് കെ വി ഉദ്ഘാടനം നിർവഹിച്ചു. നാല്പതോളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ സാമൂഹിക പ്രേശ്നങ്ങൾക്ക് പുതുമയുള്ള ആശയങ്ങൾ അവതരിപ്പിച്ചു.

വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ സമീപനവും സാമൂഹിക ബോധവുമാണ് പരിപാടിയുടെ പ്രധാന ആകർഷണം.ഡിപ്പാർട്മെന്റ് മേധാവി ഡോ. അൽഫോൻസാ കുര്യൻ സ്വാഗതം പറഞ്ഞു.തുടർന്ന് ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ അമാനത്ത് പി എ കുട്ടികളിൽ സൃഷ്ടിശീലതയും സാമൂഹിക പ്രശ്നങ്ങളോടുള്ള അവബോധവും അനിവൈരൃമാണെന്ന് ചൂണ്ടികാട്ടി.ഇത്തരം സാമൂഹിക ഹാക്കത്തോൺ പരിപാടികൾ സമൂഹത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. റീജ പി എസ് നന്ദിപറഞ്ഞു.

വിജയികളായ
സ്കൂളുകൾ :
ഒന്നാം സ്ഥാനം :മേരി മൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറ.
രണ്ടാം സ്ഥാനം:ബേക്കേഴ്സ് വിദ്യാപീഠം കോട്ടയം.
മൂന്നാം സ്ഥാനം :സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മണർകാട്.