ബാങ്കോക്ക് ∙ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, പതിനെട്ടുകാരി വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ബാറിനുള്ളിൽ കയറിയത്. കൂടാതെ വൻതോതിൽ ഭക്ഷണവും മദ്യവും ഓർഡർ ചെയ്ത യുവതിക്ക് ഒടുവിൽ ലഭിച്ച ബിൽ തുക 60,000 തായ് ബാറ്റ് ആയിരുന്നു (ഒന്നര ലക്ഷം രൂപ). എന്നാൽ തുക നൽകാതെ യുവതി അവിടെനിന്നു മുങ്ങാൻ ശ്രമിച്ചതോടെ ബാർ ജീവനക്കാർ ഇവരെ തടഞ്ഞുവച്ചത്.
ബില്ലിലെ തുകയുടെ ഒരു ഭാഗം ഈടാക്കുന്നതിനായി യുവതിയുടെ തലമുടി വിൽക്കാനുള്ള ഒരു കരാറിൽ ജീവനക്കാർ യുവതിയെക്കൊണ്ടു നിർബന്ധിതമായി ഒപ്പുവയ്പ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ, യുവതി കടുത്ത മാനസിക സമ്മർദ്ദത്തോടെ ഇതിനു സമ്മതിക്കുന്നതു കാണാം. യുവതിയുടെ തോളറ്റം വരെയുണ്ടായിരുന്ന കറുത്ത മുടി പൂർണമായും വടിച്ചെടുക്കുകയായിരുന്നു. മുടി വിൽക്കാനോ അല്ലെങ്കിൽ ദാനം ചെയ്യാനോ വേണ്ടിയാണ് ഇവർ എടുത്തതെന്നാണ് റിപ്പോർട്ട്.
🇹🇭 A $1,800 unpaid bar tab in Bangkok somehow ended with clippers coming out.
An 18-year-old allegedly got in with a fake ID, spent around 60,000 baht ($1,800) buying drinks for performers, then tried to leave without paying.
Staff stopped her, she ended up signing a paper…
— Mario Nawfal (@MarioNawfal) August 31, 2026
യുവതിയുടെ തല മുണ്ഡനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ തായ്‌ലൻഡിലെ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

