Spread the love

പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം. നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന കാര്യപരിപാടി.പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

രാവിലെ 9ന്്് പ്രോടെം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന്‍ ലോക്ഭവനില്‍ ഇന്നലെ എംഎല്‍എ ആയി പ്രതിജ്ഞയെടുത്തു. രാവിലെ ഒമ്പത് മണി മുതല്‍ 139 പേരും സത്യപ്രതിജ്ഞ ചെയ്യും. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്നാണ് ജി സുധാകരന്‍ വിജയിച്ചത്. നാളെ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഈ മാസം 29നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം.