Spread the love

കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ്. ഒരു ഘട്ടം ആയിട്ടാണ് തെരഞ്ഞെടുപ്പ് കേരളത്തിൽ നടക്കുന്നത്. വോട്ടെണ്ണൽ മെയ് നാലിന്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറാണ് വൈകുന്നേരം നടന്ന വാർത്താസമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. 17 കോടി ജനങ്ങളാണ് ആകെ തെരഞ്ഞെടുപ്പിൽ വിധി എഴുതുക. തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരമായി നടത്താനുള്ള നടപടികൾ എല്ലാം സ്വീകരിക്കും. തെരഞ്ഞെടുപ്പ് ഉത്സവങ്ങളാണ് ഭാരതത്തിൽ നടക്കുന്നത്. കേരളത്തിൽ 2.70 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ വിധി എഴുതുന്നത്. കേരളത്തിൽ 30471 പോളിംഗ് സ്റ്റേഷനുകൾ. കേരളത്തിൽ 4.24 ലക്ഷം പുതിയ വോട്ടർമാർ ആണ ഉള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.*

 

1. അസം- പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി മെയ് 4

2. തമിഴ്‌നാട്- പോളിംഗ് തീയതി- ഏപ്രിൽ 23; വോട്ടെണ്ണൽ തീയതി- മെയ് 4

3. പശ്ചിമ ബംഗാൾ- പോളിംഗ് തീയതി- ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം),  വോട്ടെണ്ണൽ തീയതി- മെയ് 4

 

4. കേരളം- പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ – മെയ് 4.

 

5. പുതുച്ചേരി- പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ – മെയ് 4