കേരളം ഉള്‍പ്പടെ അഞ്ചിടത്ത് നിയമസഭാ വോട്ടെണ്ണല്‍ നാളെ, ആകാംക്ഷയോടെ മുന്നണികള്‍
കേരളം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച്ച. വോട്ടെടുപ്പു കഴിഞ്ഞ് ഒരുമാസത്തോളം കാത്തിരിപ്പിലായിരുന്നു കേരളം. സംസ്ഥാനത്ത് 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍.8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലെയും സൂചനകള്‍ രാവിലെ 9 മണിയോടെ അറിയാം.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. അരമണിക്കൂറിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നത് ആരംഭിക്കും. ഓരോ യന്ത്രത്തിലെയും ഫലം ലഭിക്കാന്‍ 15 മിനിറ്റ് മതിയാകും. ഒരു റൗണ്ടില്‍ 12 മുതല്‍ 14 വരെ ബൂത്തുകളാണു പരമാവധി എണ്ണുക. പരമാവധി 20 റൗണ്ടുകള്‍ മതിയാകും.
കേരളത്തില്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണ്. 79.83%. തമിഴ്നാട് പശ്ചിമബംഗാള്‍, അസം പുതുച്ചേരി സംസ്ഥാനങ്ങളിലും നാളെയാണ് ഫലം. തമിഴ്നാട്ടില്‍ 293 ബംഗാള്‍ 234 പുതുച്ചേരി 30 എന്നിങ്ങനെയാണ് അസംബ്ളി സീറ്റുകള്‍.

