Spread the love

കൊച്ചി : സമൂഹത്തെ കാർന്നു  തിന്നുന്ന രാസ ലഹരിക്ക് എതിരായ പോരാട്ടത്തിൽ നൂതന ഡിജിറ്റൽ ക്യു ആർ സംവിധാനവുമായി കേരളത്തിലെ പ്രൊഫഷണൽ മാധ്യമപ്രവർത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ‘ .

 

ബ്രേക്കിംഗ് ഡി എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനത്തിൽ ലഭ്യമാകുന്ന ക്യു ആർ കോഡ് ഉപയോഗിച്ച് ലഹരിയെ കുറിച്ചുള്ള ഏതു വിവരവും സ്വയം  വെളിപ്പെടുത്താതെ നൽകാനാവും. ലഹരിക്കതിരായ പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ് ഈ ഡിജിറ്റൽ സംവിധാനം

 

ഇതിൻറെ ഉദ്ഘാടനം ശനിയാഴ്ച എറണാകുളം ടി ഡി എം ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ് പത്രപ്രവർത്തകർ യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ പി റെജി ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുതിർന്ന മാധ്യമപ്രവർത്തകർ.സംസ്ഥാന സമിതി അംഗങ്ങൾ.തുടങ്ങിയവർ പങ്കെടുത്തു.

 

നിരോധിത ലഹരിയെപ്പറ്റി  ആശങ്കകളും നിർദേശങ്ങളും റിപ്പോർട്ടുകളും ഈ QR കോഡ് സ്കാൻ ചെയ്തോ,https://Report.BreakingD.com എന്ന ലിങ്ക് വഴിയോ അനോണിമസ് ആയി എഴുതാം ✍🏻 | കേരള പത്ര പ്രവർത്തക യൂണിയനും (KUWJ) സൂപ്പർ എഐ (ZuperAI) എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് സർക്കാർ പിന്തുണയോടെ നടത്തുന്ന ഒരു പദ്ധതി ആണ് BreakingD