Spread the love

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആണ്‌ ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടു. ആൻ മരിയ അടുത്തിടെയാണ് ഫുഡ് വ്ലോ​ഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായുള്ള ദാമ്പത്യം താരം അവസാനിപ്പിച്ചത്.

ആദ്യ വിവാഹബന്ധം തകർന്നതിന് ശേഷം മകൾക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു ആൻ മരിയ ആഗ്രഹിച്ചിരുന്നത്. എന്നാൽ വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഷാൻ ജിയോയുമായുള്ള രണ്ടാം വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ ഈ ബന്ധം രണ്ടര വർഷം മാത്രം നീണ്ടുനിന്ന ഈ ബന്ധം സാഹചര്യങ്ങൾ കൊണ്ട് ഒത്തുപോകാൻ കഴിയാത്തതിനാലാണ് അവസാനിപ്പിക്കേണ്ടി വന്നതെന്ന് താരം വ്യക്തമാക്കുന്നു.

തൻറെ രണ്ടാം വിവാഹത്തിൽ മകൾക്ക് ഷാനിനോട് വലിയ അടുപ്പമായിരുന്നുവെന്ന് ആൻ മരിയ പറയുന്നു. ഒരു പിതാവിന്റെ സ്നേഹം അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു. എന്നാൽ ആ ബന്ധം പിരിഞ്ഞപ്പോൾ മകൾക്കും തോന്നി അങ്ങനൊരാൾ തങ്ങളുടെ ജീവിതത്തിൽ വേണ്ടെന്ന്. “എനിക്ക് എന്റെ അമ്മയുണ്ടല്ലോ” എന്ന് മറുപടി പറയുന്ന വളരെ ബോൾഡായ മകളാണ് തന്റെ കരുത്തെന്ന് താരം പറയുന്നു.