Spread the love

ലഖ്നൗ: ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മഥുരയിൽ വച്ച് 7 ബസുകളും 3 കാറുകളുമാണ് കൂട്ടിയിടിച്ചത്. ബസുകളിൽ തീപിടുത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അതേസമയം അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു.