കോട്ടയം : കോട്ടയത്ത് 25 അടി താഴ്ചയിൽ പാടത്തേക്ക് കാർ മറിഞ്ഞു യുവതിക്ക് അത്ഭുതകരമായ രക്ഷപെടൽ. കോട്ടയത്ത് വടവാതൂർ ബണ്ട് റോഡിലാണ് സംഭവം.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്.
മോസ്‌കോ ബണ്ട് റോഡിൽ വച്ച് വടവാതൂർ സ്വദേശിനി റിനി ജോർജ് ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് 25അടി താഴ്ചയിലേക്ക് മറിഞ്ഞത്.
കാർ തലകീഴായിട്ടാണ് പാടത്തേക്ക് പതിച്ചത്. അപകടംകണ്ട് സമീപത്ത് റോഡ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ റിനിയെ പുറത്തെത്തിക്കുകയായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

