കോട്ടയം : കുറവിലങ്ങാട് എം.സി റോഡിൽ വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.
ഇന്ന് രാവിലെയാണ് അപകടം. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്. റെജി എം.സി റോഡിലൂടെ കാൽനടയായി വരികയായിരുന്നു .
ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നും എത്തിയ ലോറി പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്കു പാഞ്ഞ് കയറുകയും റെജിയെ ഇടിയ്ക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

