ന്യൂയോർക്ക്∙ ബ്രിട്ടിഷ് രാജകുടുംബാംഗം ഹാരിയുടെ ഭാര്യ മേഗൻ മാർക്കിലിന്റെ പിതാവ് തോമസ് മാർക്കിൾ (82) അറസ്റ്റിൽ. കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ കൈവശം വച്ച കേസിലാണ് വെള്ളിയാഴ്ച ഫ്ലോറിഡയിലെ ടാമ്പയിലുള്ള ഒരു കെയർ ഹോമിൽ നിന്നാണ് മാർക്കിളിനെ അറസ്റ്റ് ചെയ്തത്.
പിതാവ് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയെന്നും താൻ കടുത്ത മനോവിഷമത്തിലാണെന്നും മേഗൻ അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ 2019-ൽ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ അടങ്ങിയ കത്ത് തനിക്ക് ലഭിച്ചിരുന്നെന്നും അത് ലണ്ടൻ പൊലീസിന് കൈമാറിയിരുന്നന്നും അവർ വെളിപ്പെടുത്തി.
. എന്നാല്‍ മാർക്കിൾ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

