റബർ വില സർവകാല റെക്കോർഡിൽ; കിലോയ്ക്ക് ₹300
കോട്ടയം: രാജ്യത്തെ ആഭ്യന്തര വിപണിയിൽ റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ആർ.എസ്.എസ്. 4 (ഗ്രേഡ് വൺ) റബറിന് കിലോയ്ക്ക് 300 രൂപ രേഖപ്പെടുത്തിയതോടെ റബർ വിപണി പുതിയ ചരിത്രം കുറിച്ചു.
റബർ കർഷകരുടെ ദീർഘകാല പ്രതീക്ഷകൾ സഫലമാകുന്ന തരത്തിൽ വില സർവകാല റെക്കോർഡിലേക്ക് ഉയർന്നതായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു.
റബർ ബോർഡ് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ ആഭ്യന്തര വിപണി വിലകൾ (കിലോയ്ക്ക്):
– *RSS 4 (ഗ്രേഡ് വൺ): ₹300.00*
– *RSS 5: ₹294.00*
– *SNR 20: ₹280.00*
– *ലാറ്റക്സ് (60% DRC): ₹197.60*
റബർ വിലയിലുണ്ടായ ഈ ചരിത്ര മുന്നേറ്റം സംസ്ഥാനത്തെ റബർ കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. ഉൽപ്പാദനച്ചെലവുകളും ജീവിതച്ചെലവുകളും വർധിച്ച സാഹചര്യത്തിൽ വിലയിലുണ്ടായ ഈ ഉയർച്ച കർഷകമേഖലയ്ക്ക് പുതിയ ഉണർവ് പകരുമെന്നാണ് പ്രതീക്ഷ.

