Spread the love

 

വിളിക്കുന്ന ആളുടെ പേരും ഇനി ഫോണില്‍ തെളിയും

ഇനി മുതല്‍ വിളിക്കുന്ന ആളുടെ പേരും ഫോണില്‍ തെളിയും. ഇത്രയും കാലം സേവ് ചെയ്യാത്ത ആളാണെങ്കില്‍ നമ്പര്‍ മാത്രമാണ് ലഭിച്ചിരുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ ‘CNAP’ (Calling Name Presentation) സൗകര്യം ഏര്‍പ്പെടുത്തുന്നതോടെയാണ് മാറ്റം. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അതുവഴിസാധിക്കും. വിളിക്കുന്നയാളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ടു നല്‍കിയ പേര്, കോള്‍ സ്വീകരിക്കുന്നയാളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.

ഒരാള്‍ തനിക്ക് പരിചയമില്ലാത്ത മറ്റൊരു വ്യക്തിയെ വിളിക്കുമ്പോള്‍, വെറും മൊബൈല്‍ നമ്പറിന് പകരം വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ തെളിയും.അനാവശ്യമായ കോളുകള്‍ തിരിച്ചറിയാനും, അത്തരം കോളുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനും ഈ സേവനം ഉപയോക്താക്കളെ സഹായിക്കും.

സ്‌ക്രീനില്‍ തെളിയുന്ന പേര്, ടെലികോം ഓപ്പറേറ്ററുടെ പക്കലുള്ള വരിക്കാരന്റെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതിനാല്‍, ഇത് വിളിക്കുന്ന വ്യക്തിയുടെ ഔദ്യോഗികമായോ വ്യക്തിപരമായോ ഉള്ള പേര് തന്നെയാകണമെന്നില്ല. നവംബര്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന സംവിധാനം ആണ് ഇത്.