ഇടുക്കി : ഉപ്പുതറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ആലടി വരിക്കാനി നോയൽ തോമസ്, മേരികുളം ആറേക്കർ ആരംപുളിക്കൽ സാനീഫ് സലിം എന്നിവരാണ് മരിച്ചത്. അയ്യപ്പൻകോവിലിന് സമീപം പരപ്പിൽ രാത്രി 1.20 നാണ് അപകടം സംഭവിച്ചത്. ആലടിയിൽ നിന്നും മേരികുളം ഭാഗത്തേക്ക് പോയ ഇരുചക്ര വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇടുക്കിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

