സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ; ഷാജൻ സ്കറിയക്കും എതിരായി കേസ്. സമൂഹമാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണമെന്ന് പരാതി
കൊച്ചി: അപകീർത്തികരമായി തനിക്കതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്നതായി ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ. സംവിധായകൻ സമൂഹമാധ്യമങ്ങളിൽക്കൂടി തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതായി മഞ്ജു വാര്യർ ഹർജിയിൽ പറയുന്നു. സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു. സനല്‍ കുമാര്‍ ശശിധരനെ കൂടാതെ, ഓണ്‍ലൈന്‍ മാധ്യമപ്രവര്ത്തകന് ഷാജന് സ്കറിയെ രണ്ടാം പ്രതിയാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സനല്‍ കുമാര്‍ ശശിധരൻ അപകീർത്തിപ്പെടുത്തിയതിന് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു.
മഞ്ജു സെക്സ് റാക്കറ്റിൻ്റെ പിടിയിലാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സനൽ കുമാർ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തിയിരുന്നു.തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ തെരുവിൽ വച്ചാണ് സനൽ കുമാറിൻ്റെ പ്രതിഷേധസമരം.
തൻ്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്താതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് എന്നാണ് സംവിധായകൻ്റെ വാദം. ഗുരുതര ആരോപണമാണ് താൻ ഉന്നയിച്ചതെന്നും താൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണെന്നും സനൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പൊതുസമൂഹം തന്നെ പിന്തുണയ്ക്കണമെന്നും സനൽ അഭ്യർഥിച്ചിരുന്നു.
സനൽ കുമാറിൻ്റെ ഈ ആരോപണങ്ങൾ സ്വന്തം വ്യാഖ്യാന ങ്ങൾ നല്കി ഷാജൻ സ്കറിയ തൻ്റെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി യുടെ ഫേസ്ബുക്, യു ട്യുബ് വഴി പ്രചരിപ്പിച്ചു എന്നാണ് ഷാജന് എതിരെയുള്ള പരാതി. ഇത്തരം അടിസ്ഥാനമില്ലാത്ത വാർത്തകൾ തൻ്റെ വ്യക്തി ജീവിതത്തെയും സ്വതന്ത്രമായ നിലനിൽപ്പിനെയും സിനിമാ മേഖലയിലെ അന്തസ്സിനെയും മോശമായി ബാധിക്കന്നുവെന്ന് മഞ്ജു വാര്യർ ഹരജിയാൽ ചൂണ്ടികാട്ടി. ഹർജി പരിഗണിച്ച എർണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീജ ആർ നായർ മഞ്ജു വാര്യർക്ക് എതിരായ വാർത്ത കും വീഡിയോകളും നിക്കം ചെയ്യാൻ ഉത്തരവിട്ടു. എതിര കക്ഷികൾക്ക് സമൻസ് അയച്ച് നവംബർ 5 ന് ഹാജരാകാൻ ഉത്തരവിട്ടു. സനൽകുമാറിന് കോടതി താല്‍ക്കാലികമായി വിലക്ക് ഏർപ്പെടുത്തി
സെക്രട്ടേറിയറ്റിന് മുന്നിൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധങ്ങൾ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് സിനിമാ നടി മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം അദ്ദേഹത്തിൻ്റെ അവകാശമാണെങ്കിലും, മഞ്ജു വാര്യർ സെക്സ് റാക്കറ്റിൻ്റെ പിടിയിലാണെന്ന വാദം കേവലം ജല്പനം മാത്രമാണെന്നും അവർ കുറിപ്പിൽ പറയുന്നു.
നേരത്തെ സനൽകുമാർ ശശിധരനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ഡോ ബിജു രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയെ പൊതുസമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നതിനു തുല്യമാണ് സനലിൻ്റെ ഈ പ്രവൃത്തിയെന്ന് ഡോ. ബിജു സമൂഹ മാധ്യമത്തിൽ പറഞ്ഞിരുന്നു. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജ്ജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിൽ കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

