Spread the love

കുറവിലങ്ങാട് എം.സി റോഡിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂവാറ്റുപുഴ മടവൂർ സ്വദേശി എബി തങ്കച്ചനാണ് മരിച്ചത്. എബിക്കൊപ്പമുണ്ടായിരുന്ന മാതാവിനെ ഗുരുതര പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച

വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ എബിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.