Spread the love

രണ്ടുമന്ത്രിമാരും രണ്ട് എംഎല്‍എമാരും ജോസ് കെ മാണി എംപിയും അമേരിക്കയില്‍, മന്ത്രി രമേശിന്റെ യാത്രയ്‌ക്കെതിരെ കുറിപ്പ് പങ്കുവച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി വിദേശയാത്രയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.സജന പൊലീസില്‍ പരാതി.

മന്ത്രിയുടെ അമേരിക്കന്‍യാത്ര സര്‍ക്കാരിന്റെ പണമുപയോഗിച്ചാണെന്നായിരുന്നു പ്രചാരണം. മന്ത്രിയുടേതു സ്വകാര്യസന്ദര്‍ശനമാണെന്നും സര്‍ക്കാരിന്റെ ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, മോന്‍സ് ജോസഫ്, രാജ്യസഭ എംപി ജോസ് കെ മാണി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റെജി ചെറിയാന്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, എന്നിവരാണ് അമേരിക്കയിലുളളഥ്. യുഎസിലെ വിവിധ മലയാളി പ്രവാസി സംഘടനകളെ നയിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ഐഒസി യുഎസ്എ പ്രസിഡന്റ് സതീശന്‍ നായര്‍, ഐഒസി യു.എസ്.എ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍,  തോമസ് ജോര്‍ജ് മൊട്ടക്കല്‍,  പ്രിന്‍സ് പള്ളിക്കുന്നേല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത് എന്നിവര്‍ ഉള്‍പ്പടെ അമേരിക്ക സന്ദര്‍ശിക്കുന്ന ജനപ്രതിനിധികള്‍ക്ക് വിവിധ സംഘടനകള്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.