മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ബിഗ് മൊമെന്റിന് ഒടുവിൽ തുടക്കമായി. എട്ടാം സീസണിലും പതിവു പോലെ സിനിമാ സീരിയല്‍ മേഖലയിലുള്ളവരും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരും ഇടംപിടിച്ചു. പ്രേക്ഷകര്‍ക്ക് ഏരെ സുപരിചിതരായ സെലിബ്രേറ്റികള്‍ മുതല്‍ നാല് സാധാരണക്കാര്‍ വരെ ഷോയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിട്ടുണ്ട്. പതിവു പോലെ ഇത്തവണയും മോഹന്‍ലാലാണ് ഷോയുടെ അവതാരകന്.
കഴിഞ്ഞ സീസണിലെ പിആർ വിവാദങ്ങളും മറ്റും വലിയ ചർച്ചയായത് കൊണ്ട് തന്നെ ഇത്തവണ മത്സരാർത്ഥികൾ എന്തൊക്കെ തന്ത്രങ്ങളുമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നതും ഏറെ കൗതുകകരമാണ്.വിക്കി തഗ്, ശ്രീലക്ഷ്മി അറയ്ക്കൽ, കടൽ കൊമ്പൻ, തുടങ്ങിയവരാണ് ഇതിലെ പ്രമുഖർ.
ബിഗ് ബോസ് സീസൺ എട്ടിലെ ആദ്യത്തെ മത്സരാർത്ഥിയായി ആണ് ഗായത്രി സുരേഷ് എത്തിയത്. മനസ്സിലുള്ളത് പറയും അത് പിന്നീട് വിവാദമാകും എന്നാലും തനിക്ക് പറയാനുള്ളത് ഏത് വിവാദങ്ങൾക്കിടയിലും തുറന്നു പറയുന്ന നടി എന്നാണ് മോഹൻലാൽ ഗായത്രിയെ വിശേഷിപ്പിച്ചത്. ട്രോളുകൾ തനിക്ക് ഏറെ വരുവാൻ കാരണമാകുന്നത് തന്നെ ആളുകൾക്ക് അത്രമേൽ ഇഷ്ടമായതു കൊണ്ടാണെന്നാണ് ഗായത്രി സുരേഷ് ബിഗ്ബോസ് വേദിയിൽ പറയുന്നത്.
ബിഗ് ബോസ് വീട്ടിലേക്ക് രണ്ടാമത്തെ മത്സരാർത്ഥിയായി എത്തിയത് സോഷ്യൽ മീഡിയ താരം കടൽ കൊമ്പൻ (ശ്രീരാജ്) ആണ്. മറ്റൊരു മത്സരാർത്ഥി ടെലിവിഷൻ താരം മൃദുല വിജയ് ആണ് . ശ്രീലക്ഷ്മി എന്നാണ് മൃദുലയുടെ യഥാർത്ഥ പേര്. മിനിസ്ക്രീൻ താരം യുവ കൃഷ്ണയെ ആണ് മൃദുലയുടെ ജീവിതപങ്കാളി.
ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് നാലാമത്തെ മത്സരാർത്ഥിയായി എത്തിയത് സോഷ്യൽ ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ ആണ്.
വ്ളോഗറും സോഷ്യൽ മീഡിയ താരവുമായ വിക്കി തഗ്ഗും (വിഘ്നേഷ് വേണു) ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്.
നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജും ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ മത്സരാർത്ഥിയായി എത്തുകയാണ്.
അതേസമയം നടൻ നോബി ബിനുവാണ് ബിഗ് ബോസ് വീട്ടിലേക്ക് ഏഴാമനായി കയറിയ മത്സരാർത്ഥി. എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് നോബി.
റേഡിയോ ജോക്കി ജോലി ഉപേക്ഷിച്ചുകൊണ്ടാണ് ഐശ്വര്യ മധു ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ വേദിയിലേക്ക് എത്തിയിരിക്കുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ശ്രീലയയും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിട്ടുണ്ട്.
വര്‍ഷങ്ങളായി റേഡിയോ ജോക്കിയായി ജോലി ചെയ്ത അനുഭവ സമ്പത്തുമായി ആര്‍ജെ അഞ്ജലി യും പതിനൊന്നാമത്തെ മത്സരാർത്ഥിയായി നടൻ സുമേഷ് ചന്ദ്രനും എത്തിയിട്ടുണ്ട് . ‘ദൃശ്യം 2’ എന്ന ചിത്രത്തിലും സുമേഷ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ എട്ടിലേക്ക് 12-ാമത്തെ മത്സരാർത്ഥിയായി എത്തിയത് നേഹ ഫാത്തിമ. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് മലപ്പുറത്തുകാരിയായ നേഹ. എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്യുകയാണ് നേഹ.
13-ാമത്തെ മത്സരാർത്ഥിയായി ബിഗ് ബോസിലേക്ക് എത്തിയത് ഫൈറ്റ് മാസ്റ്ററായ കാളിയാണ്. എറണാകുളം സ്വദേശിയായ കാളി, സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ്, മാഫിയ ശശിയുടെ അസിസ്റ്റൻ്റാണ്. സ്റ്റാൻഡ് അപ്പ് കൊമേഡിയനായ ഗൗതം ശശിയും ഇത്തവണ ബിഗ് ബോസിൽ മത്സരിക്കാനുണ്ട്.
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ മുഹമ്മദ് ആസിഫും ബിഗ് ബോസ് വീട്ടിലേക്ക് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. കൂടാതെ നടിയും മോഡലും ഫിറ്റ്നസ്സ് ഫ്രീക്കുമായ ജസീല പർവീൺ ബിഗ് ബോസ് വീട്ടിലെത്തി. പതിനേഴാമനായി രാഹുൽ ഈശ്വർ ബിഗ് ബോസ് വീട്ടിലെത്തി.
അതേസമയം അഗ്നിപരീക്ഷയിൽ വിജയിച്ച രാകേഷ്, ലോലിറ്റ, എൽദോ, ഷിജിൻ എന്നിവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

