Spread the love

പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ സഹായിയായി സേവനമനുഷ്ഠിക്കുന്നതിനിടെ രാജ്യവ്യാപകമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാരാ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ മേജർ ഋഷഭ് സിങ് സാംബിയാൽ, ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു. രാഷ്ട്രപതിക്കൊപ്പമുള്ള മേജർ ഋഷഭിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു. രാഷ്ട്രപതിയുടെ കണ്ണുനിറഞ്ഞാല്‍ തൂവാല നീട്ടുന്ന, മഴയത്ത് കുട പിടിച്ചു കൊടുക്കുന്ന കരുതല്‍. ആ കരുതലും ഗാംഭീര്യവും നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു. മേജർ ഋഷഭും രാഷ്ട്രപതിയും തമ്മിലുള്ള ബന്ധം ഒരു അമ്മ– മകന്‍ ബന്ധം പോലെ സുന്ദരമാണെന്നും സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരുന്നു.

ഋഷഭിന്‍റെ അച്ചടക്കവും പെരുമറ്റവും ലുക്കുമെല്ലാം അദ്ദേഹത്തിന് ഒട്ടനവധി ആരാധകരെ സൃഷ്ടിച്ചു. അങ്ങനെ ഋഷഭ് ഒരു നാഷണൽ ക്രഷായി മാറിയിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം 2026 ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹം ദ്രൗപതി മുർമുവിനെ കാണുകയും ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ വൈറലാകുകയും ചെയ്തു.