Spread the love

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ കല്ലടിക്കോടിന് സമീപം ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ലോറി ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്.

അറക്കപ്പൊടി കയറ്റി വരിയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറി ഡ്രൈവറും അന്യസംസ്ഥാന തൊഴിലാളിയും ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമനസേനസ്ഥലത്തെത്തി തീയണച്ചു. ഇന്ന് പുലർച്ചെ 5.30നായിരുന്നു അപകടം.