കഴിഞ്ഞ കുറച്ച ദിവസങ്ങളായി നടൻ ദിലീപും മഞ്ജു വാര്യരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആണ്. കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്.
ഇരുവരും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ടാണ് ഓൺലൈനിൽ തരംഗമായത്. എന്നാൽ ചടങ്ങിൽ വെച്ച് മഞ്ജു വാര്യർ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും, ദിലീപ് തിരിച്ച് ഹസ്തദാനം നൽകുന്നതുമാണ് പ്രചരിക്കുന്ന പുതിയ വിഡിയോ ചർച്ചയായിരിക്കുകയാണ്.
‘എഐ നിർമ്മിതമല്ല, ഇത് ഒറിജിനൽ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെ എത്തിയ വിഡിയോ ആരാധകർക്കിടയിൽ വൻ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഇരുവരും പരസ്പരം സംസാരിക്കാനോ മുഖത്തുനോക്കാനോ മുതിർന്നിരുന്നില്ല.
The best video seen in the internet today ❤️👌#Dileep ettan & #Manjuwarrier 🥰🫂 pic.twitter.com/TLOSzBZ5GS
— RK⭐ (@hereforRanbir) August 22, 2026
എന്നാൽ ഈ അവകാശവാദങ്ങളെ തിരുത്തിക്കുറിച്ചാണ് മഞ്ജു ദിലീപിന് ഷേക്ക് ഹാൻഡ് നൽകുന്ന രംഗങ്ങൾ പുറത്തുവന്നത്.

