Spread the love

നയ്‌റോബി∙ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പർവതനിരകളിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 19 – ന് രാവിലെ ലോയിസാബ വന്യജീവി സങ്കേതത്തിൽ നിന്ന് യാത്ര തിരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

അഞ്ച് അമേരിക്കൻ പൗരന്മാരും ഇക്വഡോർ ഇന്റലിജൻസ് മേധാവിയും മരിച്ചവരിൽ ഉൾപ്പെടുന്നു. കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്ന വിവരം അനുസരിച്ച് മധ്യ കെനിയയിലെ സാംബുരു കൗണ്ടിയിലെ മൗണ്ട് ഒലോലോക്വെയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതേസമയം അപകട കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലത്ത് തിരച്ചിൽ അതീവ ദുഷ്കരമാണെന്നാണു ലഭിക്കുന്ന വിവരം. അപകടത്തെ കുറിച്ച് കെനിയ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.