Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ബിജെപി, സംഘടനയ്ക്ക് പുതിയ മേഖലാ പ്രഭാരിമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണി. പുതിയ മേഖലാ പ്രഭാരിമാരെയും സംഘടനാ സെക്രട്ടറിമാരെയും നിയോഗിച്ചു. തിരുവനന്തപുരം, കൊല്ലം മേഖലാ പ്രഭാരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനാണ്. ആലപ്പുഴ, പത്തനംതിട്ട-അനൂപ് ആന്റണി. ഈ മേഖലകളുടെയും സംഘടനാ സെക്രട്ടറി ജി.കാശിനാഥിനെ നിയോഗിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന മൂന്നു ജില്ലകളുടെ മേഖലാ പ്രഭാരി ഷോണ്‍ ജോര്‍ജ് ആണ്. സംഘടനാ സെക്രട്ടറി അജി ഘോഷ്. തൃശൂര്‍, പാലക്കാട് പ്രഭാരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍. കെ.വി.സുരേഷ് ബാബു സംഘടനാ സെക്രട്ടറി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണനാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പ്രഭാരി. കെ.പി.സുരേഷാണ് സംഘടനാ സെക്രട്ടറി. കാസര്‍കോട്, കണ്ണൂര്‍, വയനാട് പ്രഭാരിയായി സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ വി.കെ.സജീവനെ നിയോഗിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ എ.വി.ഷിജുവാണ് സംഘടനാ സെക്രട്ടറി. പി.കെ.കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ക്കാണ് മൂന്‍തൂക്കം വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍ പക്ഷങ്ങളിലുള്ളവരെ പരിഗണിച്ചില്ല. കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കിയതോടെ ഗ്രൂപ്പിന് സംസ്ഥാന തലത്തില്‍ മികച്ച പരിഗണന പ്രതീക്ഷിച്ചിരുന്നു.