കെ. സുരേന്ദ്രന് ബിജെപി ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറിയായി.വനിതകളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയും പരിചയസമ്പത്തുള്ളവരെ നിലനിറുത്തിയും ബി.ജെ.പി ദേശീയ നേതൃത്വത്തില്‍ നടത്തിയ പുനഃസംഘടനയിലാണ് സുരേന്ദ്രന് ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറിയായി. ഈ പദവി വഹിക്കുന്ന അനില്‍ ആന്റണി തുടരും. ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയും ദേശീയ സെക്രട്ടറിയായിരുന്ന അരവിന്ദ് മേനോനും പുതിയ പട്ടികയിലില്ല.
ലക്ഷ്യം തിരഞ്ഞെടുപ്പ്പുതിയ ടീമിന്റെ ആദ്യ ലക്ഷ്യം അടുത്ത വര്‍ഷത്തെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഗോവ നിയമസഭ തിരഞ്ഞെടുപ്പാണ്. അതിനുശേഷം 2029ലെ ലോക്സഭ തിരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികളുടെ ആദ്യ യോഗം നിതിന്‍ നബിന്റെ അദ്ധ്യക്ഷതയില്‍ ആഗസ്റ്റ് 22ന് ഡല്‍ഹിയില്‍ ചേരും.

