സര്‍ക്കാര്‍ ജീവനക്കാരെ പ്രിയദര്‍ശിനി സൗജന്യയാത്രയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുസ്ലീം ലീഗ് ഭരണത്തിലുളള പഞ്ചായത്ത്
മലപ്പുറം: കെ .എസ്.ആര്‍.ടി.സി. പ്രിയദര്‍ശി നി സൗജന്യ യാത്രയില്‍നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാ ക്കണമെന്ന് പ്രമേയം പാസാ ക്കി ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത്. മുസ്ലിം ലീഗ് അംഗം എ.കെ. ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് സാമൂഹിക നീതി യുടെയും വിഭവങ്ങളുടെ കാര്യ ക്ഷമമായ വിനിയോഗത്തിന്റെയും പശ്ചാത്തലത്തില്‍ പുനഃ പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സ്വകാ ര്യബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം എന്നും ആവശ്യപ്പെട്ടു. ലീഗിലെ ഒരംഗം അവ ധിയിലാണ്. ബാക്കി 14 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ ഏഴ് അംഗങ്ങളും എസ്.ഡി.പി.ഐ.യുടെ ഒരംഗവും എതിര്‍ത്തു.ഇത്തരത്തില്‍ ഒരുഅജന്‍ഡ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ലീഗ് പ്രാദേശിക നേതൃത്വം പറയുന്നത്. യുഡിഎഫ് ഭരണകക്ഷിയായ ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രമേയം ഇതിനകം രാഷ്ട്രീയ ചര്‍ച്ചയായി.

