Spread the love

പാലക്കാട് : കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.

പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.

ഈ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്.സ്ഥലത്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ രാജന്‍ എംഎല്‍എ എന്നിവര്‍ സ്ഥലം ന്ദര്‍ശിച്ചു. അല്‍പസമയത്തിനകം സ്ഥലത്ത് ദേശീയപാത സുരക്ഷാ വിഭാഗം പരിശോധന നടത്തും. ഹൈവേ കണ്‍ട്രോള്‍ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.