Spread the love

ജെൻസി  പ്രതിഷേധങ്ങളെ പിന്തുണച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് രംഗത്ത്. 

 

മുംബെ: പ്രതിഷേധിക്കുന്നതുകൊണ്ട് മാത്രം യുവാക്കൾ രാജ്യവിരുദ്ധരാകുന്നില്ലെന്നും, ജാതി-മത ഭേദമന്യേ അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വ്യക്തമാക്കി.

 

ജാതിയും മതവും നോക്കിയല്ല, മറിച്ച് ജെൻ സെഡ് തലമുറയുടെ ആശങ്കകൾ യഥാർത്ഥമാണെന്ന് തിരിച്ചറിയണം.ജാതി-മത ഭേദമന്യേ യുവാക്കൾ നടത്തുന്ന സമരങ്ങൾ രാജ്യവിരുദ്ധമായി കാണാനാകില്ല.ജാതീയമായോ രാഷ്ട്രീയമായോ മുദ്രകുത്താതെ അവരുടെ ശബ്ദം കേൾക്കാൻ തയ്യാറാകണം.പുതിയ തലമുറയും ചോദ്യം ചെയ്യലുംപഴയ കാലം പോലെയല്ല പുതിയ തലമുറയെന്നും, അവർ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യാൻ മടിക്കുന്നില്ലെന്നും ഭാഗവത് പറഞ്ഞു.അധികാരികളെ ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണ്. മുതിർന്നവർ അവരോടൊപ്പം സമയം ചെലവഴിക്കുകയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും വേണം.വിദ്യാഭ്യാസവും സമൂഹവുംവിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടരുതെന്നും, അത് എല്ലാവർക്കും ലഭ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജി.ഡി.പിയുടെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്ന ആവശ്യത്തെയും അദ്ദേഹം പിന്തുണച്ചു.

 

“ജനറേഷൻ Z (Gen Z) നമ്മുടെ തലമുറയേക്കാൾ കൂടുതൽ സത്യസന്ധരാണ്. എന്നാൽ ജനാധിപത്യപരമായ പ്രവർത്തനരീതികൾ ഭരണഘടനയിൽ ഡോ. ബാബാസാഹിബ് അംബേദ്കർ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. Gen Z ശക്തമായി ശബ്ദമുയർത്തുന്നുണ്ടെങ്കിൽ, അത് അവർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ കൊണ്ടാണെന്ന് നാം മനസ്സിലാക്കണം. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് നമ്മുടെ ഉത്തരവാദിത്വം,” അദ്ദേഹം പറഞ്ഞു.

 

സാമൂഹ്യമാധ്യമങ്ങളുടെ ദോഷഫലങ്ങൾ തടയാൻ അവ നിരോധിക്കുന്നതല്ല പരിഹാരമെന്ന് മോഹൻ ഭഗവത് പറഞ്ഞു. സമൂഹം സ്വയം അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കണമെന്നും, ഓൺലൈനിൽ ലഭിക്കുന്ന വിവരങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് അവ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

നിയമങ്ങളും ചട്ടങ്ങളും മാത്രം കൊണ്ടു കാര്യമായ മാറ്റമുണ്ടാകില്ല; ജനങ്ങളുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വന്നാലേ അവ ഫലപ്രദമാകൂ എന്നും ഭാഗവത് കൂട്ടിച്ചേർത്തു.

 

മുംബെയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുനൈറ്റഡ് നേഷൻസിന്റെ 15-ാമത് വാർഷികാഘോഷ പരിപാടിയിലാണ് ആർഎസ്എസ് തലവൻ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ജെൻസി -യുവ തലമുറക്ക് ഐകൃദാർഡൃം പ്രകടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മോഹൻ ഭാഗവതുമായി സംവാദം നടത്തിയത്. ‘ലോകത്തെ ഒന്നിപ്പിക്കുന്നതിൽ യുവതയുടെ പങ്ക്, ഇന്ത്യൻ മാതൃകയിൽ’ എന്നതായിരുന്നു പ്രമേയം.