കോട്ടയം ഇടുക്കി ജില്ലകളില്‍ പെരുമഴയില്‍ മൂന്നു മരണം, രണ്ടു പേരെ കാണാതായി, കോട്ടയത്തത് റെഡ് അലര്‍ട്ട്, ഉരുള്‍പൊട്ടല്‍
പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. പമ്പ, മണിമല, മീനച്ചില്‍ നദികള്‍ കരകവിഞ്ഞു. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളില്‍ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ മുങ്ങി. ഇടുക്കി ജില്ലയിലും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുണ്ടായി. തൊടുപുഴയ്ക്കടുത്ത് കുടയത്തൂര്‍ അടൂര്‍ മലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു സ്ത്രീ മരിച്ചു.മഷിക്കല്ലേല് രവി നാരയണന്റെഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകന് രതീഷിനെ പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകന് ജോസഫാണ് മരിച്ച രണ്ടാമത്തെയാണ്. ജോസഫിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. അമ്മ റെജീനയെ കാണാതായി. ഇവര്‍ രണ്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്.
വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും റോഡില്‍ വെള്ളം കയറി. മൂന്നു ജില്ലയിലും പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊട്ടാരക്കര- ദിണ്ടുഗല്‍ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ മലയോര മേഖലകളില്‍ ശക്തമായ മഴയാണ്. മഴ മുന്നറിയിപ്പുകളെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം,പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അവധി.

