കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യം പ്രദർശിപ്പിച്ച കേസിൽ യുട്യൂബർ ‘തൊപ്പി” എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് നിർദ്ദേശിച്ചത് പ്രകാരം ഇയാളുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു.
അതേസമയം തൊപ്പിയെയും തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമം. നേരത്തെ എറണാകുളത്തു തന്നെയുണ്ടായിരുന്ന നിഹാദ് എന്ന തൊപ്പി, കേസിൽപ്പെട്ടത്തോടെ ജില്ല വിട്ടെന്നാണ് സംശയം. കൂട്ടുകാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ പൊലീസ് ഇടപെട്ട് പൂട്ടിച്ചത്. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്.
തൊപ്പി ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുമായി തൊപ്പി തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കം രൂക്ഷമായ സമയത്ത് ഇരു കൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും കുറ്റപ്പെടുത്തിയും വീഡിയോ ചെയ്തു. ഇതിലാണ് സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ തൊപ്പി പങ്കുവെച്ചത്.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയുരുന്നു.

