കോട്ടയം : കേരളത്തിലെ ഏറ്റവും വലിയ ഗോൾഡ് ബയർ എന്ന് അവകാശപ്പെടുന്ന അച്ചായൻ സ് ഗോൾഡ് എന്ന സ്ഥാപനം കേന്ദ്ര ഏജൻസികളുടെ അന്വേഷണ റഡാറിൽ . അച്ചായൻസ് ഗോൾഡ് നടത്തുന്ന ഇടപാടുകൾ, ഉടമയുടെ ആഡംബര വാഹനങ്ങൾ, ഓരോ ബ്രാഞ്ചിലും ഉദ്ഘാടന വേളയിൽ എത്തിക്കുന്ന പ്രമുഖ താരങ്ങളുടെ സാന്നിധ്യം ഇവയെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരികയാണ് എന്നാണ് റിപ്പോർട്ട്. ടോണി അച്ചായന് ഇത്രയും പണം എങ്ങനെ ലഭിക്കുന്നു എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
വിദേശ ഇടപാടുകൾ, കള്ളപ്പണം ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു വരികയാണ്. ഇതിനിടെ അച്ചായൻ മുങ്ങിയതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ് തു. പക്ഷേ ഇക്കാര്യത്തിൽ അച്ചായൻ പക്ഷത്തുനിന്ന് ഇതുവരെ പ്രതികരണം ഒന്നുമില്ല. എന്നാൽ സ്ഥാപനങ്ങളെല്ലാം പതിവുപോലെ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
വിവിധ കേന്ദ്ര ഏജൻസികളുടെ പരിശോധന സ്ഥാപനത്തെ വരിഞ്ഞുമുറുക്കിയിട്ടുണ്ട് എന്നുള്ളത് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ അത് നടത്തിപ്പിലേക്ക് ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയാനുള്ളത്.നേരത്തെയും ഇത്തരത്തിലുള്ള പ്രചാരണം ഉയർന്നുവെങ്കിലും അച്ചായൻ തൻറെ മഞ്ഞ ആഡംബരക്കാറിൽ ചിരിയോടെ തിരിച്ചെത്തി.
എന്നാൽ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുവെങ്കിലും അച്ചായൻ മുങ്ങിയിട്ടില്ല എന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അച്ചായൻ്റെ ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളും മൗനത്തിലാണ്. അതേസമയം അച്ചായൻ എതിരെയുള്ള ചിലഓൺലൈൻ മാധ്യമ സ്ഥാപനങ്ങളുടെ പതിവ് പ്രചാരവേലയാണ് ഇതെന്നും പരാതിയുണ്ട്

